
തൃശൂർ: മാദ്ധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്റെ പ്രതികരണം ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
അദ്ദേഹത്തെ എല്ലാക്കാലവും പിന്തുണച്ചയാളാണ് ഞാൻ. ഇപ്പോഴും പിന്തുണയ്ക്കുന്നു.
പക്ഷേ, അതിരുവിട്ടുപോകരുതെന്ന് ആഗ്രഹമുണ്ട്. അത് പറയാനായി അദ്ദേഹത്തെ നാലു തവണ ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. കോൺഗ്രസ് വിട്ടുപോകുമെന്ന് കരുതുന്നില്ല. എന്റെ ലീഡർഷിപ്പിന്റെ കപ്പാസിറ്റി വിലയിരുത്തേണ്ടത് അദ്ദേഹത്തെ പോലെയുള്ളവർ തന്നെയാണ്. നല്ലൊരു നേതാവില്ലെന്ന് തോന്നിയെങ്കിൽ, എനിക്ക് പരാതി പറയാൻ അറിയില്ല. നന്നാകാൻ നോക്കാം.
സി.പി.എമ്മുമായിചേർന്ന് ബോധപൂർവമുള്ള കളിയാണെന്ന് വിചാരിക്കുന്നില്ല. ഇനിയും അദ്ദേഹത്തിന് തിരുത്താം. ആരും അദ്ദേഹത്തെ വിമർശിക്കുകയോ, പാർട്ടി വിട്ട് പോകണമെന്ന് പറയുകയോ ചെയ്തിട്ടില്ല. മറ്റൊരു കെ.വി.തോമസ് ആകുമെന്നും പ്രതീക്ഷിക്കുന്നില്ല. സി.പി.എമ്മിന് വ്യാമോഹമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |