
കൊല്ലം: കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന കടൽ ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീരദേശ ഹർത്താൽ ഇന്നലെ അർദ്ധരാത്രി ആരംഭിച്ചു. ഇന്ന് അർദ്ധരാത്രി വരെ തുടരും. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും അടക്കം ഒരുലക്ഷം പേർ പങ്കെടുക്കുന്നു. പതിനായിരത്തോളം മത്സ്യബന്ധന യാനങ്ങൾ ഇന്ന് കടലിൽ ഇറക്കില്ല.
ഹാർബറുകളെല്ലാം ഇന്നലെ അർദ്ധരാത്രി അടഞ്ഞു. മത്സ്യസംസ്കരണ വ്യവസായ യൂണിറ്റുകളും ഇന്ന് സ്തംഭിക്കും.
മത്സ്യക്കച്ചവടക്കാരിൽ വലിയൊരു വിഭാഗവും ഹർത്താലിനോട് സഹകരിക്കുന്നതിനാൽ ചന്തകളിൽ ഇന്ന് വരവ് മത്സ്യവും കിട്ടാനിടയില്ല. ഇന്ന് രാവിലെ ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളികൾ പ്രകടനവും യോഗവും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |