
കോട്ടയം: യു.ഡി.എഫ് കോട്ടയം ജില്ലാ മുൻകൺവീനറും ഡെമോക്രോറ്റിക് കേരളാ കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ എൻ.ഡി.എ ബന്ധം ഉപേക്ഷിച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി.അൻവറിനൊപ്പം കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സജി അടക്കമുള്ളവരെ അൻവർ മാലയിട്ട് സ്വീകരിച്ചു. തൃണമൂൽ കോൺഗ്രസുമായുള്ള ലയനം ഏപ്രിലിൽ കോട്ടയത്ത് നടക്കുമെന്ന് ഇരുവരും പറഞ്ഞു.
ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന സജി, മോൻസ് ജോസഫ് എം.എൽ.എയുമായി തെറ്റിയാണ് പുതിയ പാർട്ടി രൂപീകരിച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് രൂപീകരിച്ച പാർട്ടി എൻ.ഡി.എയുടെ ഭാഗമായിരുന്നു. വന്യജീവി ആക്രമണം, റബ്ബർ വിലയിടവ്, മദ്യം, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഇതിനായി സജിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അൻവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |