SignIn
Kerala Kaumudi Online
Friday, 23 October 2026 7.22 AM IST

ലഹരിയുടെ ഉറവിടം എന്നും 'സുരക്ഷിതം'

d

"യുവാക്കൾ മാത്രം താമസിക്കുന്ന ബംഗളൂരുവിലെ വീട്. ഇരുണ്ടവെളിച്ചമുള്ള മുറിയിൽ,ആഫ്രിക്കൻ പൗരൻ കുക്ക് ചെയ്‌ത രാസലഹരി നുണഞ്ഞ് ഉന്മാദത്തിലാറാടുന്ന ചെറുപ്പക്കാരനായ വില്ലൻ... ഇതുകണ്ട് അതീവ സന്തോഷവാനായി പൊട്ടിച്ചിരിക്കുന്ന ആഫ്രിക്കൻ പൗരൻ...." ഈയടുത്ത് പുറത്തിറങ്ങിയ, ലഹരിമരുന്ന് വില്പനയും കൊടുംക്രൂരതയും ചേരുവയായുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയിലെ രംഗമാണിത്. രാസലഹരിയുടെ പ്രഭവകേന്ദ്രങ്ങൾ ബംഗളൂരും ഡൽഹിയും. ചുക്കാൻ പിടിക്കുന്നത് ആഫ്രിക്കൻ വംശജരും. അപൂർവമായി മാത്രമേ പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളൂ. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം. ഉന്നതസംരക്ഷണം.

അറിഞ്ഞിട്ടും

അനങ്ങാതെ


കേരളത്തിലേക്ക് ഒഴുകുന്ന രാസലഹരികളുടെ ഉറവിടം ബംഗളൂരുവിലെയും ഡൽഹിയിലെയും ആഫ്രിക്കൻ സെറ്റിൽമെന്റുകളെന്ന് വ‌ർഷങ്ങൾക്ക് മുമ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ പിടികൂടാൻ ഇറങ്ങിത്തിരിച്ചെങ്കിലും പിടികൂടാൻ പോയിട്ട് ഇവരുടെ കേന്ദ്രത്തിലേക്ക് എത്തിപ്പെടാൻ പോലുമായില്ല. ക്രിമിനൽ സംഘങ്ങളാണ് ഇവർക്ക് സുരക്ഷയൊരുക്കുന്നത്. ഇവരുടെ വരുതിയിലാണ് അന്യസംസ്ഥാനങ്ങളിലെ പൊലീസ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേസന്വേഷണത്തിനായി എത്തിയാൽ വിവരം ക്രിമിനൽ സംഘങ്ങൾ നിമിഷങ്ങൾക്കകം അറിയും. പ്രതിരോധിക്കും. സെറ്റിൽമെറ്റുകളിലേക്ക് കടക്കാൻ സാധിക്കാതെ എത്രയെത്ര കേസുകളിലാണ് അന്വേഷണസംഘം നിസഹായരായി മടങ്ങിപ്പോന്നിട്ടുള്ളത്.

മഹാരാഷ്ട്ര,ഡൽഹി പൊലീസുകൾക്ക് ഇതേക്കുറിച്ച് വ്യക്തമായധാരണയുണ്ടെങ്കിലും ചെറുവിരലനക്കില്ല. സംസ്ഥാനങ്ങൾ സഹകരിച്ച് ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാൽ രാസലഹരി ഒഴുക്ക് പിടിച്ചുകെട്ടാം. 2016ൽ വിസ കാലവധി അവസാനിച്ച ശേഷം രാജ്യത്ത് തങ്ങിയ 50 വിദേശ വിദ്യാർത്ഥികളെ ബംഗളൂരു പൊലീസ് മടക്കി അയച്ചിരുന്നു. അനധികൃതമായി തങ്ങുന്ന 1,500 ആഫ്രിക്കൻ പൗരന്മാരുടെ പട്ടികയും ബംഗളൂരു പൊലീസ് തയ്യാറാക്കി. സമൂഹ്യ പ്രവർത്തക വേഷധാരികൾ രംഗത്തിറങ്ങിയോടെ തുടർനടപടികൾ ഉപേക്ഷിച്ചു. 6,000 ആഫ്രിക്കൻ വിദ്യാർത്ഥികൾ ബംഗളൂരുവിൽ മാത്രമുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം സാഹസികമായി ആഫ്രിക്കൻ പൗരന്മാരെ കേരള പൊലീസ് അറസ്റ്റ് ചെയ്തതാണ്.

അന്നും ഇന്നും

സിനിമ

"പരിചയമില്ലാത്തവരെ പോലെ നടന്നുവരുന്നു. അടുത്തെത്തുമ്പോൾ ചെറുപൊതി കൈമാറി നിമിഷനേരം കൊണ്ട് സ്ഥലംവിടുന്നു. പൊതിവാങ്ങുന്നത് സ്കൂൾ വിദ്യാ‌ർത്ഥി മുതൽ യുവാക്കൾ വരെ." വില്ലൻ ലഹരിയിൽ ആറാടുന്ന സിനിമയിലെ തന്നെ മറ്റൊരുരംഗമാണിത്. ലഹരി ഉപയോഗം ചോദ്യംചെയ്യുന്നതും ഇതേതുടർന്നുള്ള സംഭവവികാസങ്ങളുമാണ് കഥ. 1992ൽ പുറത്തിറങ്ങിയ സൂപ്പർ സ്റ്റാർ നായകനായ സിനിമയുടെ കഥയും മയക്കുമരുന്നിനെ ചെറുക്കലും തുടർസംഭവങ്ങളുമായിരുന്നു. ഈ സിനിമയിൽ ഐസ്ക്രീമിൽ ലഹരിമരുന്ന് ചേർത്ത് കോളേജ്കുമാരിമാരെയടക്കം നൽകി ഇവരെ മയക്കുമരുന്നിന് അടിമകളാക്കുന്നതാണ് വില്ലന്റെ രീതി. ലഹരിമരുന്ന് ഉപയോഗംവരെ കാണിക്കുന്ന സിനിമകൾക്കും ഇപ്പോൾ കുറവില്ല. ഉലകനായകന്റെ സൂപ്പർ ഹിറ്റ് സിനിമവരെ ഇക്കൂട്ടത്തിലുണ്ട്.

(തുടരും)

'​ ​എ​ന്തു​പ​റ്റി​ ​എ​ന്റെ​ ​കേ​ര​ള​ത്തി​ന് '

സേ​തു

'​'​ ​ഡ​ൽ​ഹി​ ​പ്ര​വ​ർ​ത്ത​ന​കേ​ന്ദ്ര​മാ​യ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​അ​ഭി​മാ​ന​ത്തോ​ടെ​ ​പ​റ​യു​മാ​യി​രു​ന്നു,​ദൈ​വ​ത്തി​ന്റെ​ ​സ്വ​ന്തം​നാ​ടാ​യ​ ​കേ​ര​ള​ത്തി​ൽ​ ​ഈ​വി​ധം​ ​കൊ​ടും​ക്രൂ​ര​ത​ക​ളൊ​ന്നും​ ​ന​ട​ക്കി​ല്ലെ​ന്ന്.​ ​പ​ക്ഷേ​ ​ഇ​പ്പോ​ൾ​ ​വാ​ർ​ത്താ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ഒ​രോ​ന്നും​ ​അ​റി​യു​മ്പോ​ൾ​ ​ഉ​ള്ളി​ൽ​ ​ഒ​രു​ ​നീ​റ്റ​ലാ​ണ്.​ ​കേ​ര​ള​ത്തി​ന് ​ഇ​ത് ​എ​ന്തു​പ​റ്റി​യെ​ന്നാ​ണ് ​മ​ന​സി​ൽ​'​'​ ​ല​ഹ​രി​വ്യാ​പ​ന​വും​ ​കു​ട്ടി​ക​ളി​ല​ട​ക്ക​മു​ള്ള​ ​അ​ക്ര​മ​വാ​സ​ന​ക​ളും​ ​വ​ർ​ദ്ധി​ക്കു​ന്ന​തി​നെ​തി​രെ​ ​കേ​ര​ള​കൗ​മു​ദി​ ​ന​ട​ത്തു​ന്ന​ ​'​ജീ​വി​ത​മാ​വ​ണം​ ​ല​ഹ​രി​ ​'​ ​ക്യാ​മ്പ​യി​നോ​ട് ​പ്ര​തി​ക​രി​ക്ക​വെ​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​സേ​തു​വി​ന്റെ​ ​വാ​ക്കു​ക​ൾ​ ​ഇ​ട​റി.
ഞെ​ട്ട​ൽ​ ​എ​ന്ന​ ​വാ​ക്കി​ന് ​അ​ർ​ത്ഥ​മി​ല്ലാ​താ​യെ​ന്ന് ​മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​പ​റ​യു​ന്നു.​ ​'​'​ ​ചേ​ന്ദ​മം​ഗ​ലം​ ​എ​ന്ന​ ​കൊ​ച്ചു​ഗ്രാ​മ​മാ​ണ് ​ജ​ന്മ​നാ​ട്.​ ​കൈ​ത്ത​റി​ക്ക് ​പേ​രു​കേ​ട്ട​യി​ടം.​ ​ഇ​ന്നി​പ്പോ​ൾ​ ​കൂ​ട്ട​ക്കൊ​ല​ന​ട​ന്ന​ ​സ്ഥ​ല​മ​ല്ലേ​ ​ചേ​ന്ദ​മം​ഗ​ലം​ ​എ​ന്നാ​ണ് ​ആ​ളു​ക​ൾ​ ​പ​ര​സ്പ​രം​ ​പ​റ​യു​ന്ന​ത്.​ ​കു​ട്ടി​ക​ളി​ലെ​യ​ട​ക്കം​ ​ല​ഹ​രി​ ​ഉ​പ​യോ​ഗം​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണ​ണം.​ ​അ​തു​പോ​ലെ​ ​ഇ​വ​രി​ലെ​ ​പ​ക,​വൈ​രം​ ​എ​ല്ലാം​ ​അ​ക്ര​മ​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കു​ന്നു​ണ്ട്.​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ചെ​റു​താ​യി​പ്പോ​ലും​ ​ശാ​സി​ക്കാ​നാ​കു​ന്നി​ല്ല.​ ​അ​ങ്ങി​നെ​യു​ണ്ടാ​യാ​ൽ​ ​പി​റ്റേ​ന്ന് ​രാ​വി​ലെ​ ​പ​രാ​തി​യു​മാ​യി​ ​ര​ക്ഷി​താ​ക്ക​ൾ​ ​സ്‌​കൂ​ളി​ലെ​ത്തു​ന്ന​ ​സാ​ഹ​ച​ര്യ​മ​ല്ലേ.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​കു​ട്ടി​ക​ൾ​ക്ക് ​നി​യ​മ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ​ധാ​ര​ണ​യു​ണ്ട്.​ ​അ​തു​കൊ​ണ്ടാ​ണ​ല്ലോ​ ​കേ​സാ​കി​ല്ലെ​ന്നെ​ല്ലാം​ ​കു​ട്ടി​ക​ൾ​ ​വാ​ട്‌​സ്ആ​പ്പ് ​ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​ ​പ​റ​യാ​ൻ​ ​കാ​ര​ണം.​ ​ഇ​ത്ത​രം​ ​പ്ര​വ​ണ​ത​ക​ൾ​ക്ക് ​എ​തി​രെ​ ​കൂ​ട്ടാ​യ​ ​മു​ന്നേ​റ്റം​ ​അ​നി​വാ​ര്യ​മാ​ണ്.​ ​മ​ത​-​സാ​മൂ​ഹി​ക​-​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വം​ ​മു​ന്നോ​ട്ടു​വ​ര​ണം.​ ​കേ​സു​ക​ളി​ൽ​പ്പെ​ടു​ന്ന​വ​രെ​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ ​സ​ഹാ​യി​ക്കാ​ൻ​ ​ത​യ്യാ​റാ​വു​ക​യേ​ ​ചെ​യ്യ​രു​ത് ​'​'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA