SignIn
Kerala Kaumudi Online
Friday, 23 October 2026 7.22 AM IST

`കൊല്ലുന്നതുമെങ്ങനെ ജീവികളെ' ഗുരുദേവ സൂക്തം നിയമസഭയിൽ

d

തിരുവനന്തപുരം :നല്ല മനുഷ്യരാവുകയെന്നതിന് പഠനത്തിൽ ഊന്നൽ കൊടുക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ജീവിത മൂല്യസത്തകൾ പകരുന്ന കവിതകളും കഥകളും സാഹിത്യകൃതികളും സിലബസിന്റെ ഭാഗമാകേണ്ടതുണ്ട്. പണ്ട് സ്കൂളുകളിൽ 'കൊല്ലുന്നതുമെങ്ങനെ ജീവികളെ' എന്ന ശ്രീനാരായണ ഗുരുവിന്റെ കാവ്യശകലം പഠിക്കണമായിരുന്നു. 'നല്ല ശമരിയാക്കാരന്റെ കഥയും' . 'കോപം കൊണ്ടു ശപിക്കരുതാരും' എന്ന തരത്തിലുള്ള കാവ്യശകലങ്ങളും പാഠിക്കാനുണ്ടായിരുന്നു. അതിനെല്ലാം പുതിയ കാലത്തും കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. 'നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവണം' 'ദുഷ്ടസംസർഗം വരാതെയായീടണം, ശിഷ്ടരായുള്ളവർ തോഴരായീടണം', 'നമുക്കു നാമേ പണിവതു നാകം നരകവുമതു പോലെ' എന്നൊക്കെയുള്ള ഭാഗങ്ങൾ കുട്ടികളെ മനസിലാക്കണം. അതൊക്കെയാണ് 'അറിവുള്ളവർ' എന്നതിനൊപ്പം 'കനിവുള്ളവർ' കൂടിയായ തലമുറകളെ ഇവിടെ വളർത്തിയത്.

തിന്മയും തെമ്മാടികളും മാത്രമല്ല, നന്മയും നല്ലവരും കൂടിയുള്ളതാണ് ഈ ലോകം എന്നു കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA