SignIn
Kerala Kaumudi Online
Friday, 23 October 2026 7.22 AM IST

സി.പി.എം അഗങ്ങൾ മദ്യപിച്ചാൽ പുറത്ത്: എം.വി.ഗോവിന്ദൻ

f

□പ്രായ പരിധി കർശനം

കൊല്ലം:സി.പി.എം അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന് പാർട്ടി ഭരണഘടനയിൽ പറയുന്നുണ്ടെന്നും,ആരെങ്കിലും മദ്യപിക്കുന്നത് ചൃണ്ടിക്കാട്ടിയാൽ അപ്പോൾ തന്നെ പുറത്താക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ

പറഞ്ഞു.മദ്യപിക്കാനും,പുക വലിക്കാനും പാടില്ലെന്ന ഉറച്ച ധാരണുള്ളവരാണ് സി.പി.എം അംഗങ്ങൾ. കുട്ടികളിൽ അക്രമ വാസനയും,മയക്ക് മരുന്ന് ഉപയോഗവും വർദ്ധിക്കുന്നു.കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനവിഭാഗങ്ങളുമായി ചേർന്ന് ജനകീയ മുന്നേറ്റം സൃഷ്ടിക്കും.റാഗിംഗ് അടക്കമുള്ളവ തടയാൻ ഫലപ്രദമായ ജനകീയ പ്രസ്ഥാനം ഉണ്ടാവണം.പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമായി നടപ്പാക്കും.മുഖ്യമന്ത്രിക്ക് ഇളവുണ്ടാകുമോ എന്ന ചോദ്യത്തിന്, ഇപ്പോൾ തന്നെ ഇളവുണ്ടല്ലോ എന്നായിരുന്നു മറുപടി.

സി.പി.എം അംഗത്വത്തിൽ

37517 പേരുടെ വർദ്ധന

സംസ്ഥാനത്തെ സി.പി.എമ്മിൽ 2021ലെ സംസ്ഥാന സമ്മേളനത്തിന് ശേഷം 37517 പേരുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ സമ്മേളന കാലത്ത് 527678 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 564895 ആയി വർദ്ധിച്ചു. എന്നാൽ മെമ്പർഷിപ്പിലെ വർദ്ധനവിന് ആനുപാതികമായി സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കില്ല.

കഴിഞ്ഞ സമ്മേളന കാലത്തേക്കാൾ 3247 വർദ്ധിച്ച് ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം 38426 ആയി. പുതുതായി രൂപീകരിച്ച 171 എണ്ണം ഉൾപ്പടെ ലോക്കൽ കമ്മിറ്റികളുടെ എണ്ണം 2444 ആയി. ഇവയ്ക്ക് മുകളിൽ 210 ഏരിയാ കമ്മിറ്റികളുണ്ട്. പാർട്ടി അംഗത്വത്തിൽ വനിതകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ സംഘടനാ സമ്മേളനത്തിൽ 1991 സ്ത്രീകളാണ് ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണം 2597 ആയി. 40 ലോക്കൽ കമ്മിറ്റികളുടെയും മൂന്ന് ഏരിയാ കമ്മിറ്റികളുടെയും സെക്രട്ടറിമാർ വനിതകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA