
തിരുവനന്തപുരം : കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു.
കൊവിഡ് മഹാമാരിയിൽ ആഗോളതലത്തിൽ പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ളവയ്ക്ക് ക്ഷാമം നേരിട്ട പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും ജീവൻ രക്ഷിക്കാൻ സർക്കാർ സാദ്ധ്യമായ എല്ലാ നടപടിയും സ്വീകരിച്ചിരുന്നു. സി എ.ജിയുടെ കരട് റിപ്പോർട്ടിന് മറുപടിയായി ഇക്കാര്യങ്ങൾ കൃത്യമായി അറിയിച്ചിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് വകുപ്പു തലത്തിൽ പരിശോധിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |