SignIn
Kerala Kaumudi Online
Friday, 23 October 2026 4.01 AM IST

നിക്ഷേപ വാഗ്ദാനങ്ങൾ പ്രയോജനപ്പെടുത്തണം

k

തിരുവനന്തപുരം: മുൻ സർക്കാരുകളുടെ കാലത്ത് നടന്ന നിക്ഷേപസംഗമങ്ങളുടെ കണക്കെടുപ്പല്ല ,കൊച്ചിയിൽ നടത്തിയ നിക്ഷേപസംഗമത്തിൽ കേരളത്തിന് ലഭിച്ച വാഗ്ദാനങ്ങളെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇപ്പോഴത്തെ നിക്ഷേപവാഗ്ദാനങ്ങൾ ഭാവി തലമുറയ്ക്ക് ഗുണകരമാകുംവിധം പ്രായോഗികമാക്കുന്നതിനാവണം മുൻഗണനയെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ നടക്കുന്ന യോഗങ്ങളിൽ തൊഴിൽ സംഘടനകളെ അടക്കം പങ്കെടുപ്പിക്കുന്നുണ്ട്. എം.എൽ.എമാർ സ്വന്തം മണ്ഡലങ്ങളിലെ പദ്ധതികൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ മുൻകൈയെടുക്കണം.

കേരളത്തിൽ നടന്ന നിക്ഷേപസംഗമങ്ങളായ ജിം, എമെർജിങ് കേരള തുടങ്ങിയവയുടെ കണക്കെപ്പെടുപ്പല്ല വേണ്ടത്. ഇവ പൂർണമായി പ്രയോജനപ്പെടുത്താനാവാത്തത് എന്തുകൊണ്ടാണെന്നാണ് ആലോചിക്കേണ്ടത്.

വൈകി ഉദിച്ച

വിവേകമെന്ന്

സ്വകാര്യ സർവകാലാശാല ബിൽ വന്നത് കഴിഞ്ഞ ദിവസമാണെന്നും,ഇതൊക്കെ നേരത്തെ തോന്നിയിരുന്നെങ്കിൽ കേരളം ഇന്ന് എവിടയെത്തുമായിരുന്നെന്ന് ആലോചിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകിയുദിച്ച വിവേകം കാരണം സംസ്ഥാനം എത്രവലിയ കടക്കെണിയിലാണ് പെട്ടതെന്ന ചിന്ത വേണം.ഇത് വ്യവസായ വകുപ്പിന്റെ മാത്രം നേട്ടമല്ലെന്നും, എല്ലാവരും ചേർന്നുള്ളതാണെന്നും മന്ത്രി പി.രാജീവ് മറുപടി നൽകി. ചരിത്രം ചികയാതെയും വിവാദങ്ങളുണ്ടാക്കാതെയും ഇപ്പോഴുള്ളത് യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കേണ്ടത്.

റെഡ് കാറ്റഗറിയെങ്കിൽ

അനുമതി നൽകില്ല

റെഡ് കാറ്റഗറിയിൽപെടാത്ത വ്യവസായങ്ങൾക്ക് മൂന്നരവർഷം വരെ ലൈസൻസില്ലാതെ പ്രവർത്തിക്കാവുന്ന നിയമം കൊണ്ടുവന്നത് നിയമസഭ ഒറ്റക്കെട്ടായാണ്. റെഡ് കാറ്റഗറി തീരുമാനിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡാണ്. റെഡ് കാറ്റഗറിയിൽപ്പെട്ടതാണെങ്കിൽ അനുമതി നൽകില്ലെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA