SignIn
Kerala Kaumudi Online
Friday, 23 October 2026 3.20 AM IST

ജയരാജന്മാർക്കെതിരായ ഹ‌ർജി പ്രത്യേക ബെഞ്ചിന്

s

കൊച്ചി: കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ റോഡിൽ പന്തൽകെട്ടി സമരം നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേകബെഞ്ച് പരിഗണിക്കും. എം.വി. ജയരാജൻ,ഇ.പി. ജയരാജൻ,പി. ജയരാജൻ തുടങ്ങിയവരെ എതിർകക്ഷികളാക്കി മരട് സ്വദേശി എൻ. പ്രകാശ് സമർപ്പിച്ച ഹർജി ഇന്നലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ബെഞ്ചിലാണ് എത്തിയത്. തുടർന്ന് സമാന സ്വഭാവമുള്ള മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി. റോഡ് തടഞ്ഞുള്ള സമ്മേളനങ്ങൾ സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലാണ് ഇനി പരിഗണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA