SignIn
Kerala Kaumudi Online
Friday, 23 October 2026 4.01 AM IST

നിയമസഭ  പ്രമേയം  പാസാക്കി: ആഴക്കടൽ ധാതുഖനനം പാടില്ല, നിയമഭേദഗതി  ഉപേക്ഷിക്കണം

READ ENGLISH VERSION
s

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും പാരിസ്ഥിതിക സന്തുലനത്തെയും പ്രതികൂലമായി ബാധിക്കുന്ന ആഴക്കടൽ ധാതു ഖനനം അനുവദിക്കരുതെന്നും അതിനായുള്ള നിയമഭേദഗതി

കേന്ദ്രം ഉപേക്ഷിക്കണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി.

പരമ്പരാഗത മത്സ്യമേഖലയായ കൊല്ലം മേഖലയിൽ ധാതു ഖനനലേലം നടത്താനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നടപടികളെ വലിയ ആശങ്കയോടെയാണ് ജനങ്ങളും ഈ സഭയും വീക്ഷിക്കുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

അമൂല്യമായ മത്സ്യസമ്പത്തിനും ജൈവ വൈവിദ്ധ്യത്തിനും കനത്ത ആഘാതം ഏൽപ്പിക്കും. സംസ്ഥാന സർക്കാരിന്റെ എതിർപ്പുകളെയും ആശങ്കകളെയും കേന്ദ്രം അവഗണിക്കുകയാണ്. മത്സ്യസമ്പത്തിനെ ബാധിക്കുന്നതുവഴി സമ്പദ് ഘടനയെയും മത്സ്യ തൊഴിലാളികളുടെ ഉപജീവനമാർഗത്തെയും ഇല്ലാതാക്കുമെന്ന ആശങ്കയും പ്രകടിപ്പിച്ചിരുന്നു.

മത്സ്യസമ്പത്തിനും ആഴക്കടൽ ജൈവവൈവിദ്ധ്യത്തിനും ഏറെ ആഘാതം ഏൽപ്പിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മത്സ്യസമ്പത്തിന് പുറമേ പവിഴപ്പുറ്റുകൾ, കടൽച്ചേന, ഞണ്ടുകൾ, എന്നിവയ്ക്കും വലിയ തോതിൽ നാശംവരാൻ സാദ്ധ്യതയുണ്ട്. കടൽജീവികളുടെ വംശനാശം കടലിൽനിന്നുള്ള കാർബൺ ബഹിർഗമനം വർദ്ധിപ്പിക്കാൻ ഇടയാകുമെന്നും വിദഗ്ദ്ധ നിരീക്ഷണങ്ങളുണ്ട്. ആഴക്കടൽ ഖനനം കടലിലെ ജലത്തിൽ ചെളി പടരാനും ഇടയാകും. ഇത് മത്സ്യസമ്പത്തിന് കടുത്ത ആഘാതമേൽപ്പിക്കും.

സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതുവഴി തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുന്നതിനും രാജ്യസുരക്ഷയെ വരെ ബാധിക്കുന്നതിനും സാദ്ധ്യതയുണ്ട്.

കടലിലെ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയേയും പ്രതികൂലമായി ബാധിക്കുന്നതും രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ സാദ്ധ്യതയുള്ളതുമായ പ്രവർത്തനങ്ങൾ നിയമ ഭേദഗതിയിലൂടെ അനുവദിക്കുന്നത്

സഭ തികഞ്ഞ ആശങ്കയോടെ വീക്ഷിക്കുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA