SignIn
Kerala Kaumudi Online
Friday, 23 October 2026 4.51 AM IST

സി.പി.എമ്മിൽ പ്രായപരിധി ചർച്ചാവിഷയമല്ലെന്ന് ഇ.പി

d

കണ്ണൂർ:പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി ചർച്ചാ വിഷയമല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി .ജയരാജൻ പറഞ്ഞു. ഇളവ് ഒരാൾക്കെന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പൊതുവെ എടുക്കുന്ന നിലപാട് പുതിയ നേതൃശക്തികളെ ഉയർത്തി കൊണ്ടുവരുകയാണ്. അതിനുളള നടപടികൾ സ്വീകരിക്കും. പ്രായപരിധി നിയമപരമായ പരിരക്ഷയുടെ ഭാ​ഗമായിട്ടുളളതല്ല..

മൂന്നാം തവണയും എൽ‌.ഡി.എഫിനെ നയിക്കുന്നത് പിണറായി വിജയൻ തന്നെയായിരിക്കും.മുഖ്യമന്ത്രിയുടെ ഏതൊക്കെ സേവനങ്ങൾ ഉപയോഗപ്പെടുത്തമോ അതെല്ലാം ഉപയോഗിക്കും.കേരളം അനുദിനം മെച്ചപ്പെട്ടു വരികയാണ്.അതിന് പിന്നിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ പാർട്ടി കാണും.കേരളത്തിലെ ഭരണത്തിന് നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. ചുമതലകൾ നിർവ്വഹിക്കാൻ കഴിയുന്ന പുതിയ നേതൃനിര വളർന്ന് വരുന്നുണ്ട്. കേരള ​​ജനത ഇന്ന് വിദ്യാസമ്പന്നരാണ്. പുതിയ തലമുറയിലുളളവരെ നേതൃരം​ഗത്തേക്ക് ഉയർത്താനും പൊതു സമൂഹത്തിന് ഊർജം നൽകാനുമുളള പ്രായോ​ഗിക സമീപനം പാർട്ടി സ്വീകരിക്കും.

കള്ള് ഗ്ളൂക്കോസിലും

പവർഫുൾ

കള്ള് ഗ്ലൂക്കോസിനെക്കാളും പവർഫുളാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. ചെത്ത് കള്ള്

മദ്യമാക്കാൻ പാടില്ല.ബെഡ് കോഫി കുടിക്കുന്നതിനെക്കാൾ നല്ലതാണ് ചെത്തി ഉടൻ ലഭിക്കുന്ന കള്ള്. മദ്യപിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടിനെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു ഇ.പിയുടെ

പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA