
തിരുവനന്തപുരം: നീതി ആയോഗ് പ്രഥമ സാമ്പത്തിക ഭദ്രതാ സൂചിക പ്രകാരം സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിൽ മുൻവർഷത്തേക്കാൾ 44.5 ശതമാനം വളർച്ചയുണ്ടായതായി മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
റവന്യുകമ്മി 3.3 ശതമാനത്തിൽ നിന്ന് 0.9 ശതമാനമായും ധനക്കമ്മി അഞ്ച് ശതമാനത്തിൽ നിന്ന് 2.5 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയിൽ കേരളത്തിന്റെ ചെലവ് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. എന്നാൽ, കേന്ദ്രസർക്കാരിന്റെ നയപരിപാടികൾ സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഭീഷണിയായിട്ടുണ്ട്. കേന്ദ്രവിഹിതം ഓരോ വർഷവും കുറയുകയാണെന്നും മന്ത്രി പറഞ്ഞു.
നടപ്പ് സാമ്പത്തികവർഷം ജനുവരി 31 വരെ തനത് നികുതി വരുമാനത്തിൽ 62982.99 കോടി ലഭ്യമായി. കഴിഞ്ഞവർഷം ഇത് 59402.81 കോടിയായിരുന്നു. മുൻവർഷത്തെക്കാൾ 6.03 ശതമാനം വർദ്ധനയുണ്ട്. 2025 - 26 സാമ്പത്തികവർഷം 91514.75 കോടിയാണ് പ്രതീക്ഷിക്കുന്നത്. വകുപ്പുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും നികുതിയിനത്തിൽ കുടിശിക പിരിവ് ഊർജ്ജിതമാക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |