SignIn
Kerala Kaumudi Online
Friday, 23 October 2026 3.20 AM IST

സർവേ: പത്രത്തിനെതിരെ നിയമ നടപടിക്ക് കോൺഗ്രസ്

fc

ന്യൂഡൽഹി: കോൺഗ്രസ് മുന്നണി കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അഭ്യന്തര സർവേയിൽ കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ച ഇംഗ്ളീഷ് ദിനപത്രത്തിനെതിരെ നിയമ നടപടിയെടുക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

അടിസ്ഥാനരഹിതവും അവാസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെടുത്തി പത്രം പ്രസിദ്ധീകരിച്ചത്. തെറ്റായ ഉള്ളടക്കം പിൻവലിച്ച് ഖേദം രേഖപ്പെടുത്തണം. അല്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിയിലേക്ക് നീങ്ങും.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവേ നടത്താൻ എ.ഐ.സി.സി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സി.പി.എമ്മുമായി ചേർന്ന് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണിതെന്നും.

അദ്ദേഹം പറഞ്ഞു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA