
കൊച്ചി: അമിത രാഷ്ട്രീയവത്കരണവും ദുർഭരണവുമാണ് സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടിന് കാരണമെന്ന് ഹൈക്കോടതിക്ക് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. സഹകരണ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് കൃത്യമാക്കണം. ക്രമക്കേടുണ്ടായ ബാങ്കുകളിലെ ഉദ്യോഗസ്ഥർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ ക്രിമിനൽ കേസെടുക്കണം. ക്രമക്കേട് കൃത്യസമയത്ത് വിജിലൻസ് ഓഫീസറെ അറിയിക്കണം
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകരിൽ അധികവും വയോധികരാണ്. അതിനാൽ നിക്ഷേപം തിരികെ നൽകുന്നതിന് ഒരു വർഷത്തിലപ്പുറം സമയം അനുവദിക്കരുതെന്നും റിപ്പോർട്ടിലുണ്ട്. നിക്ഷേപം നൽകാൻ വൈകുന്നതിനെതിരായ നിക്ഷേപകരുടെ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് അമിക്കസ് ക്യൂറിയായി അഡ്വ. ഡി. കിഷോറിനെ നിയോഗിച്ചത്. വിഷയം കോടതി അടുത്തദിവസം പരിഗണിക്കും.
നിക്ഷേപപദ്ധതികളുടെ മറവിൽ നികുതി വെട്ടിപ്പ്
സൊസൈറ്റികളെ പുനരുദ്ധരിക്കാൻ കഴിയുന്നവയെന്നും അല്ലാത്തവയെന്നുമായി തിരിക്കണം.
നിക്ഷേപം തിരികെ നൽകാനാകാത്ത സഹകരണ സ്ഥാപനങ്ങൾ പൂട്ടുന്നതിന് മേൽനോട്ടം വഹിക്കാൻ റിട്ട. ജില്ലാ ജഡ്ജിയെയോ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനെയോ നിയമിക്കണം.
സർക്കാർ 2018ൽ ആവിഷ്‌കരിച്ച കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി സ്‌കീമോ 2024ലെ റിവൈവൽ ഫണ്ട് സ്‌കീമോ നിക്ഷേപകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പര്യാപ്തമല്ല. രണ്ട് ലക്ഷം വരെയുള്ള നിക്ഷേപത്തിനാണ് സ്‌കീം സംരക്ഷണം നൽകുന്നത്.
സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ പോരായ്മ.
പ്രതിമാസ നിക്ഷേപപദ്ധതികളുടെ മറവിൽ സഹകരണ സ്ഥാപനങ്ങൾ നികുതി വെട്ടിപ്പുണ്ട്
ഇ.ഡി അന്വേഷണം നേരിടുന്ന സഹകരണ ബാങ്കുകളെ കേരള കോ-ഓപ്പറേറ്റീവ് റിവൈവൽ ഫണ്ട് സ്‌കീമിൽ ഉൾപ്പെടുത്തരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |