SignIn
Kerala Kaumudi Online
Friday, 23 October 2026 6.56 AM IST

വീണ്ടും പിണറായി മുഖ്യമന്ത്രിയാകട്ടെ: ജി.സുധാകരൻ

k

ആലപ്പുഴ: മൂന്നാമതും ഇടതുമുന്നണി അധികാരത്തിലെത്തിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ. പാർട്ടിയിലെ സ്ഥാനങ്ങൾക്ക് പ്രായമല്ല, കർമ്മശേഷിയാണ് മാനദണ്ഡമാകേണ്ടത്.

'യുവതയിലെ കുന്തവും കൊടചക്രവും' എന്ന പേരിൽ ഒരു വാരികയിൽ പ്രസിദ്ധീകരിച്ച തന്റെ കവിത എസ്.എഫ്.ഐയ്ക്ക് എതിരല്ല. എസ്.എഫ്.ഐയുടെ പാരമ്പര്യത്തെ മലിനപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയാണ്. കഴിഞ്ഞദിവസം എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയംഗവുമായ എ.എ.അക്ഷയ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ മർക്കടമുഷ്ടി ചുരുട്ടിയ നേതാവെന്ന് പരാമർശിച്ചത് തന്നെക്കുറിച്ചാണെന്ന് മാദ്ധ്യമങ്ങളാണ് പറഞ്ഞത്. തന്നെയല്ല ഉദ്ദേശിച്ചതെന്ന് എസ്.എഫ്.ഐ നേതാവ് തിരുത്തിയിട്ടുമില്ല.

മർക്കടമുഷ്ടിക്ക് അഭിവാദ്യമെന്ന് പറഞ്ഞ് കുരങ്ങന്മാർക്കും അഭിവാദ്യം അർപ്പിക്കുന്ന തരത്തിലായി കാര്യങ്ങൾ. മുതിർന്നവരോട് ബഹുമാനമില്ലാതെയും പ്രത്യയശാസ്ത്രവിരുദ്ധമായും പ്രവർത്തിക്കുന്നവർ തിരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA