
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമിയുടെ 2024ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാർഡിന് കെ.വി. കുമാരന്റെ യാനം എന്ന നോവൽ അർഹമായി. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് പിന്നീട് സമ്മാനിക്കും. കന്നഡ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പയുടെ യാനം എന്ന നോവലിന്റെ പരിഭാഷയാണിത്. ഡോ. ചന്ദ്രബോസ്. ആർ, ഡോ. ജോബിൻ ജോസ് ചാമക്കാല, സുനിൽ നളിയത് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.
കെ.വി. കുമാരന്റെ പൊലീസുകാരന്റെ പെൺമക്കൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |