
തിരുവനന്തപുരം: ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെലവാകുന്ന തുക ദുരന്തിനിവാരണ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനായി വർഷം 1,00,000 രൂപ വരെ ചെലവഴിക്കാം. ഷൂട്ടർമാർക്ക് 1500 രൂപയും കൊല്ലപ്പെടുന്നവയുടെ സംസ്കാരത്തിന് 2000 രൂപയുമാണ് ചെലവഴിക്കേണ്ടത്. ഈ തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് പിന്നീട് അനുവദിക്കും. തുക ഇതുവരെ തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നാണ് ചെലവഴിച്ചിരുന്നത്. ഇത് വലിയ ബാദ്ധ്യതയുണ്ടാക്കുന്നതായി വനംവകുപ്പിനെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |