
തൃശൂർ: ലീഗിന്റെ പിന്നാലെ നടന്ന് ആട്ടും തുപ്പും കിട്ടാതെ സി.പി.എം സൂക്ഷിക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. ലീഗ് നേതാക്കളെ വേണ്ട, അണികളെ മതിയെന്നാണ് എം.വി.ഗോവിന്ദൻ പറയുന്നത്. ലീഗിനെ വിലയിരുത്തുന്നതിൽ സി.പി.എമ്മിന് തെറ്റുപറ്റി. തൃശൂർ ഡി.സി.സിയിൽ ജില്ലാ യു.ഡി.എഫ് ചെയർമാനായി നിയമതിനായ ടി.വി.ചന്ദ്രമോഹന്റെ സ്ഥാനാരോഹണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലീഗ് യു.ഡി.എഫ് വിടുന്നതിനുള്ള സാഹചര്യം നിലവിലില്ല. മൂന്നാം വട്ടവും ഭരണം പിടിക്കുമെന്ന് പറയുന്ന ഗോവിന്ദൻ, രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നത്. അതല്ല രാത്രി പറയുന്നത്. അധികാരത്തിനായി എന്ത് അനീതി കാണിക്കാനും പിണറായി വിജയൻ മടിക്കില്ല. മോശം ഭാഷയിലൂയെടാണ് ആശാവർക്കർമാരുടെ സമരത്തെ സി.പി.എം നേതാക്കൾ തള്ളിപ്പറഞ്ഞിരിക്കുന്നതെന്നും ഹസൻ കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, എം.പി.വിൻസന്റ്, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |