SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

പറഞ്ഞതിലുറച്ച് എ.പദ്മകുമാർ

k

#പാർട്ടി നടപടി ഉറപ്പായി

പത്തനംതിട്ട: പാർട്ടിയിൽ അര നൂറ്റാണ്ടിലേറെ പ്രവർത്തന പരിചയമുണ്ടായിട്ടും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിന്റെ നിരാശയിൽ പരസ്യ പ്രതികരണം നടത്തിയ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എ.പദ്മകുമാറിനെതിരെ നടപടി ഉറപ്പായി. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിനിധി പങ്കെടുക്കുന്ന നാളത്തെ ജില്ലാ കമ്മിറ്റിയിൽ നടപടി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്ന് പദ്മകുമാർ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചതിനാൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് കീഴ് ഘടകങ്ങളിലേക്ക് തരംതാഴ്ത്തിയേക്കും. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി ഹർഷകുമാറും പദ്മകുമാറിനെ വസതിയിലെത്തി കണ്ടപ്പോഴും നിലപാടിൽ അയവ് കാണിച്ചില്ല.

കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസം പദ്മകുമാർ ഫേസ്ബുക്കിലൂടെ നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയത് അസാധാരണ സംഭവമായാണ് പാർട്ടി കരുതുന്നത്. ഒൻപത് വർഷത്തെ പാർലമെന്ററി പരിചയം മാത്രമുള്ള വീണാജോർജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതാവാക്കിയതും അൻപത്തിരണ്ടുവർഷം സംഘടനാ പാരമ്പര്യമുള്ള തന്നെ തഴഞ്ഞതുമാണ് പദ്മകുമാറിനെ പ്രകോപിപ്പിച്ചത്.. സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക പുറത്തു വന്നശേഷം 'ചതി, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കി പത്രം.... ലാൽ സലാം" എന്ന കുറിപ്പോടെ നിരാശനായി താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പദ്മകുമാർ ഞായറാഴ്ചയാണ് ഫേസ് ബുക്കിൽ പോസ്റ്റുചെയ്തത്. രാത്രിയോടെ പോസ്റ്റ് പിൻവലിച്ചു. നടപടിയുണ്ടായാൽ പദ്മകുമാർ പാർട്ടി വിടുമെന്ന് അഭ്യൂഹമുണ്ട്. യു.ഡി.എഫ് നേതാക്കളും ബി.ജെ.പി സംസ്ഥാന ഭാരവാഹികളും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. പാർട്ടിയുടെ നടപടിയോട് പ്രതിഷേധിക്കുക മാത്രമാണ് ഉണ്ടായതെന്ന് അവരോട് പദ്മകുമാർ പറഞ്ഞു.

ഓ​രോ​രു​ത്ത​ർ​ക്കും​ ​വ്യ​ത്യ​സ്‌​ത​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ഉ​ണ്ടാ​വും.​ ​പ​ര​സ്യ​മാ​യി​ ​പ​റ​യു​ക​യ​ല്ല​ ​വേ​ണ്ട​ത്.​ ​പ​റ​യേ​ണ്ട​ ​വേ​ദി​ക​ളി​ൽ​ ​പ​റ​യ​ണം.പ​ല​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​ഇ​നി​യു​മു​ണ്ടാ​കാം.
-കെ.​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ
​ എം.​പി

പ​രി​ശോ​ധി​ക്കുമെന്ന് ​രാ​ജു​ ​എബ്ര​ഹാം

എ.​ ​പ​ദ്മ​കു​മാ​ർ​ ​ഉ​ന്ന​യി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​രാ​ജു​ ​എബ്ര​ഹാം​ ​പ​റ​ഞ്ഞു.​ ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​സ്തു​ത്യ​ർ​ഹ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​മ​ന്ത്രി​മാ​ർ​ ​സം​സ്ഥാ​ന​ ​സ​മി​തി​യി​ൽ​ ​ഇ​ല്ലെ​ങ്കി​ൽ​ ​അ​വ​രെ​ ​ക്ഷ​ണി​താ​വാ​ക്കാ​റു​ണ്ട്.​ ​സി.​ ​ര​വീ​ന്ദ്ര​നാ​ഥ് ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ​ ​സം​സ്ഥാ​ന​ ​സ​മി​തി​യി​ലേ​ക്ക് ​ക്ഷ​ണി​ച്ചി​രു​ന്നു.​ ​ന​യ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ ​സം​സ്ഥാ​ന​ ​സ​മി​തി​യി​ൽ​ ​മ​ന്ത്രി​മാ​രെ​ ​ക്ഷ​ണി​ക്കാ​റു​ണ്ട്.​ ​പ​ദ്മ​കു​മാ​ർ​ ​അ​ഭി​പ്രാ​യം​ ​പ​റ​യേ​ണ്ട​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഘ​ട​ക​ത്തി​ലാ​ണ്.​ ​പ​ര​സ്യ​മാ​യി​ ​ഉ​ന്ന​യി​ച്ച​ത് ​പാ​ർ​ട്ടി​ ​ഗൗ​ര​വ​മാ​യി​ ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​രാ​ജു​ ​എബ്ര​ഹാം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA