SignIn
Kerala Kaumudi Online
Friday, 23 October 2026 9.50 AM IST

കൂടൽമാണിക്യം.... തന്ത്രിമാരുടെ വിയോജിപ്പ് നിർഭാഗ്യകരം: മന്ത്രി വാസവൻ

f

തിരുവനന്തപുരം: കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം നിയമങ്ങൾ അനുസരിച്ച് സർക്കാർ നിയമിച്ച പിന്നാക്കക്കാരനായ കഴകക്കാരൻ ആ തസ്തികയിൽ തന്നെ ജോലി ചെയ്യണമെന്നതാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ അറിയിച്ചു.
ദേവസ്വംവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

നവോത്ഥാന നായകർ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ ജാതിയുടെ പേരിൽ ഒരാളെ ജോലിയിൽ നിന്നും മാറ്റി നിറുത്തുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്. തന്ത്രിമാരുടെ വിയോജിപ്പിനെ തുടർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല.


കൂടൽമാണിക്യം ആക്ടും റഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികൾ നിർവഹിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങളും ഉത്തരവുകളും കാലാകാലങ്ങളിൽ നൽകുന്നുണ്ട്. 2003ൽ പുറപ്പെടുവിച്ച റഗുലേഷനിലെ നാലാം ഖണ്ഡിക പ്രകാരം 2 കഴകം പോസ്റ്റുകളാണ് നിലവിലുള്ളത്. അതനുസരിച്ച് 1025+ ഡി.എ ശമ്പള സ്‌കെയിലുള്ള കഴകം തസ്തികയിലേക്ക് പാരമ്പര്യമായി തന്ത്രി നിർദ്ദേശിക്കുന്ന വ്യക്തിയേയും,1300-1880 ശമ്പള സ്‌കെയിലുള്ള തസ്തികയിൽ നേരിട്ടുള്ള നിയമനംവഴി ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് മുഖേനയും നിയമിക്കാമെന്നുമാണ് വ്യവസ്ഥ.

ഇതിൽ രണ്ടാമത്തെ കഴകം പോസ്റ്റിലേക്ക് 2025 ഫെബ്രുവരി 24ന് റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നിയമിതനായ ബാലു എന്ന വ്യക്തി കഴകം ജോലി ചെയ്യുന്നതിലാണ് തന്ത്രിമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. അത് നിർഭാഗ്യകരമാണ്. അബ്രാഹ്മണരെ പൂജാരിമാരാക്കിയ നാടാണിത്. അതിനാൽ നിയമിതനായ വ്യക്തി അവിടെ നിഷ്‌കർഷിച്ച ജോലി ചെയ്യും. വൈക്കം സത്യാഗ്രഹ സമരഭൂമിയിൽ ഗാന്ധിജി സന്ദർശനം നടത്തിയതിന്റെ ശതാബ്ദി ആഘോഷം നടത്തുന്ന സമയത്താണ് ഈ ദൗർഭാഗ്യകരമായ സംഭവമുണ്ടായത്.

ക​ഴ​കം​ ​ചു​മ​ത​ല​യി​ൽ​ ​നി​ന്ന് ​മാ​റ്റി​യ​ത് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡ് ​വ​ഴി​ ​നി​യ​മാ​നു​സൃ​ത​ ​രീ​തി​ക​ളി​ലൂ​ടെ​ ​ന​ട​ത്തി​യ​ ​നി​യ​മ​ന​മാ​ണി​ത്.
- ഒ.​ആ​ർ.​കേ​ളു
പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ ​
ക്ഷേ​മ​ ​മ​ന്ത്രി​ ​

ജാ​തി​വി​വേ​ച​നം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​ജാ​തി​യു​ടെ​ ​പേ​രി​ൽ​ ​ഒ​രു​ ​മ​നു​ഷ്യ​നെ​ ​മാ​റ്റി​ ​നി​ർ​ത്തു​ന്ന​ത് ​തെ​റ്രാ​ണ്.
-കെ.​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​എം.​പി

ക​ഴ​കം​ ​ജോ​ലി​​​ക്ക് ​പാ​ര​മ്പ​ര്യാ​വ​കാ​ശി​ക​ളെ​ ​ഒ​ഴി​​​വാ​ക്കി​​​ ​ന​ട​ത്തി​യ​ ​നി​യ​മ​നം​ ​ആ​ചാ​രം​ ​ലം​ഘ​ന​മാ​ണ്.
-യോ​ഗ​ക്ഷേ​മ​ ​സ​ഭ​,​ തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA