SignIn
Kerala Kaumudi Online
Friday, 23 October 2026 11.20 AM IST

ഷഹബാസ് വധം: പ്രതികൾക്കായി ദുഃസ്വാധീനമെന്ന് പിതാവ്

d

കൊച്ചി: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പരീക്ഷ എഴുതിച്ചതിനെതിരെ,കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പ്രതികളായ വിദ്യാർത്ഥികളെക്കൊണ്ട് പരീക്ഷ എഴുതിപ്പിച്ചത് അവർക്ക് അധികാര സ്ഥാനങ്ങളിലുള്ള സ്വാധീനമാണെന്ന് ലഷഹബാസിന്റെ പിതാവ് പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ ചെറിയ ക്രമക്കേട് കാണിക്കുന്നവരെ പോലും മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്യാമെന്നിരിക്കെയാണ് സഹപാഠിയെ കൊലപ്പെടുത്തിയവർക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കിയത്. പ്രതികളായ കുട്ടികളുടെ മാത്രമല്ല,മരിച്ച കുട്ടിയുടെ അവകാശവും സംരക്ഷിക്കപ്പെടണമെന്നും ഹർജിക്കാരന്റെ അഭിഭാഷക വാദിച്ചു. 16ന് മുകളിൽ പ്രായമുണ്ടെങ്കിൽ പ്രതികളെ മുതിർന്നവരായി കണക്കാക്കണം. ഈ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെങ്കിലും പിന്നീട് 'സേ" പരീക്ഷ എഴുതാമെന്നതിനാൽ ഒരു അക്കാഡമിക് വർഷം നഷ്ടമാകുമെന്ന വാദത്തിൽ കഴമ്പില്ലെന്നും അവ‌ർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA