
പത്മകുമാർ നന്ദികേട് കാട്ടരുത്
ചേർത്തല: പിണറായി ശക്തനായ ഭരണാധികാരിയും നേതാവുമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പള്ളിയിൽ 16 പട്ടക്കാർ ഉണ്ടാകരുത്. ഉണ്ടായാൽ തമ്മിലടി ഉണ്ടാകും. പിണറായി നേതൃപാടവും ഭരണപരമായ കഴിവുമുള്ളയാളാണ്. സി.പി.എം സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖ നല്ലതാണ്. അത് നടപ്പിലാക്കിയാൽ കൊള്ളാം. മന്ത്രി വീണ ജോർജ് 9 വർഷം കൊണ്ട് മികവ് തെളിയിച്ച മന്ത്രിയാണ്. മിടുക്കിയും, ജനപ്രിയ നേതാവുമാണ്.
ആശവർക്കർമാർ നിരാശരായി വഴിവക്കിൽ കിടക്കുകയാണ്. അവരുടെ പ്രശ്നങ്ങൾ സർക്കാർ മുൻ കൈയെടുത്ത് ഒത്തുതീർപ്പാക്കണം. എ. പത്മകുമാർ പാരമ്പര്യം കൊണ്ട് സ്ഥാനങ്ങൾ ലഭിക്കണമെന്നു കരുതരുത്. ദേവസ്വം ബോർഡ് പ്രസിഡന്റ്, എം.എൽ.എ പദവികൾ നൽകിയ പാർട്ടിയോട് നന്ദികേട് കാട്ടരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |