SignIn
Kerala Kaumudi Online
Friday, 23 October 2026 11.22 AM IST

യു.ഡി.എഫ് ഐക്യത്തിന് എ.ഐ.സി.സി ഇടപെടൽ

xd

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ സമീപ കാലത്ത് ഉടലെടുത്ത അനൈക്യത്തിൽ ഘടക കക്ഷികൾ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ , യു.ഡി.എഫ് ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ എ.ഐ.സി.സി നേതൃത്വം ആരംഭിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്നലെ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങി.

കേരളകോൺഗ്രസ് (ജോസഫ്), സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്) കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിവരുമായിട്ടാണ് ചർച്ച നടന്നത്. ഇന്ന് ലീഗ്, ആർ.എസ്.പി , ഫോർവേഡ് ബ്ളോക്ക് കക്ഷികളുമായി ചർച്ച നടത്തും. തദ്ദേശ, നിയമസഭാ

തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കം ശക്തമാക്കുകയാണ് ലക്ഷ്യം. ഘടകകക്ഷികളിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ച് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കും മുമ്പ് തന്നെ നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ ധാരണയുണ്ടാക്കണമെന്ന നിർദ്ദേശമാണ് സി.എം.പി നേതാവ് സി.പി.ജോൺ കൂടിക്കാഴ്ചയിൽ മുന്നോട്ടു വച്ചത്. യു.ഡി.എഫിന് അവസരം തരാൻ ജനം ഒരുക്കമാണ് .അത് കളഞ്ഞു കുളിക്കരുതെന്നാണ് മണി.സി കാപ്പൻ അഭിപ്രായപ്പെട്ടത്. അനുകൂല സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ വളരെ നേരത്തെ തുടങ്ങണമെന്ന നിർദ്ദേശം അനൂപ് ജേക്കബും പങ്കു വച്ചു. ഇത് പ്രാഥമിക ചർച്ചയാണെന്നും വീണ്ടും ചർച്ച നടത്തി ഏറ്റവും വേഗത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങണമെന്നും ദീപാദാസ് മുൻഷി നേതാക്കളെ അറിയിച്ചു. കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചു. ഐക്യത്തോടെയും ഊർജ്ജസ്വലതയോടും തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി മുന്നേറണമെന്നും അവർ നേതാക്കളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA