SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 PM IST

കേരള ടൂറിസം മോശമെന്ന് പറയുന്നത് സാമൂഹ്യദ്രോഹികൾ : മന്ത്രി റിയാസ്

h

തിരുവനന്തപുരം : ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേരളത്തിലെ ടൂറിസം മോശമാണെന്ന തരത്തിൽ പ്രചാരണം നടത്തുന്നത് സാമൂഹ്യദ്രോഹികളുടെ മനസുള്ള ചിലരാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും സമാധാനമായി ടൂറിസ്റ്റുകൾക്ക് വന്നുപോകാവുന്ന നാടാണ് കേരളം. ഒറ്റപ്പെട്ട സംഭവങ്ങളുടെ കാരണം പരിശോധിക്കും. തിരക്കേറിയ സംസ്ഥാനം എന്ന കാറ്റഗറിയിൽപെടുത്തി കേരളത്തെ നോ ലിസ്റ്റ് ചെയ്യാനുള്ള പ്രവണതയുണ്ട്. ഇതിന് പരിഹാരമായാണ് ഡെസ്റ്റിനേഷൻ ടൂറിസം കൊണ്ടുവന്നത്. ടൂറിസം കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഗ്രീൻ എനർജി, മിയാവാക്കി വനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കും. നിർമാണ സാമഗ്രികൾ പരിസ്ഥിതിസൗഹൃദമാക്കും. ഉത്തരവാദിത്ത ടൂറിസം മിഷനിലെ വനിതായൂണിറ്റുകളുടെ സഹായത്തോടെ കേരളത്തിന്റെ ചരിത്രം പറയുന്ന സുവനീറുകളും മറ്റും തയ്യാറാക്കും. കെ ഹോമുകൾ വരുന്നത് നിലവിലെ ഹോം സ്റ്റേകളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങലെ ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ടുകൾ തുടങ്ങുമെന്നും വ്യക്തമാക്കി.

ആ​റു​വ​രി​ ​ദേ​ശീ​യ​പാത
ഡി​സം​ബ​റി​ൽ
​

​ഈ​ ​വ​ർ​ഷം​ ​ഡി​സം​ബ​റോ​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ൽ​ ​കാ​സ​ർ​കോ​ട് ​വ​രെ​ ​ദേ​ശീ​യ​പാ​ത​ 66​ൽ​ 45​ ​മീ​റ്റ​ർ​ ​വീ​തി​യി​ൽ​ ​ആ​റു​വ​രി​ ​പാ​ത​യി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കാ​മെ​ന്ന് ​മ​ന്ത്രി​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ് ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ഇ​തു​വ​രെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ 5,580​ ​കോ​ടി​യാ​ണ് ​ചെ​ല​വി​ട്ട​ത്.​ ​കി​ഫ്ബി​ ​വ​ഴി​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​എ​ന്നാ​ൽ​ ​ഈ​ ​ഫ​ണ്ടി​നെ​ ​ക​ട​പ​രി​ധി​യി​ൽ​പെ​ടു​ത്തു​ക​യാ​ണ് ​കേ​ന്ദ്രം​ ​ചെ​യ്ത​ത്.​ ​ഇ​തോ​ടെ​ ​ഏ​ക​ദേ​ശം​ 12,000​ ​കോ​ടി​ ​സം​സ്ഥാ​നം​ ​ചെ​ല​വി​ട്ട​തി​ന് ​തു​ല്യ​മാ​യി.​ ​ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​സം​സ്ഥാ​നം​ ​ദേ​ശീ​യ​പാ​ത​യ്ക്കാ​യി​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​പ​ണം​ ​മു​ട​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA