SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 PM IST

സമയക്രമം പാലിക്കണം: സ്‌പീക്കർ

g

തിരുവനന്തപുരം: ചോദ്യോത്തരവേളയിൽ മുതിർന്ന അംഗങ്ങളടക്കമുള്ളവർ സമയക്രമം പാലിക്കണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. കൂടുതൽ കാലം സാമാജികരായിരുന്ന അംഗങ്ങൾ ചോദ്യം ചോദിക്കുന്നതിന് ഒന്നര മിനിട്ട് വരെ എടുക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. ചോദ്യോത്തരവേള പത്ത് മണിക്ക് അവസാനിപ്പിക്കേണ്ടതാണെങ്കിലും മുതിർന്ന അംഗമായ അനൂപ് ജേക്കബിന് സ്പീക്കർ സമയം അനുവദിച്ചു. അദ്ദേഹം സംസാരിക്കുന്നതിനിടെ വേഗത്തിൽ ചോദിക്കണമെന്നും സ്പീക്കർ നിർദേശിച്ചു. ഇത് അനൂപിനോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ താൻ ആരെയും അവഹേളിച്ചിട്ടില്ലെന്നും സമയത്തെ കുറിച്ച് ഓർമിപ്പിക്കുകയാണ് ചെയ്തതെന്ന് സ്പീക്കർ മറുപടി നൽകി. ഇതിനിടെ,മന്ത്രി പി.എ മുഹമ്മദ് റിയാസ് മറുപടി പറയാനായി എഴുന്നേറ്റെങ്കിലും തുടരാനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA