
തിരുവനന്തപുരം: ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതനുസരിച്ച് നാടിന്റെ സമ്പദ്ഘടന വിപുലീകരിക്കാനുള്ള പദ്ധതി ഏറ്റെടുക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.വിജ്ഞാന സമ്പദ്ഘടന കെട്ടിപ്പടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള മനുഷ്യ വിഭവശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ അന്താരാഷ്ട്ര തൊഴിൽമേഖലകളിലെ ആവശ്യകതയും നൈപുണ്യവികസനവും എന്ന വിഷയത്തിൽ ഗ്ലോബൽ മൊബിലിറ്റി ആൻഡ് സ്‌കിൽസ് 2025 - അന്തർദേശീയ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിജ്ഞാന കേരളം ഉപദേഷ്ടാവ് ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായി. ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉപദേഷ്ടാവ് സുഖീ ലീ, പാലക്കാട് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എൻജിനിയറിംഗ് മേധാവി, ലിബിൻ റോബർട്ട്‌സ് ഇ.ആർ.എ.എം. സ്‌കിൽസ് അക്കാഡമി ജനറൽ മാനേജർ ഓസ്റ്റിൻ ഇ എ, അസാപ് എം.ഡി ഡോ. ഉഷ ടൈറ്റസ്, ഷീജ ഹരിഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |