SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

ദുരന്തബാധിതർ വീട് സറണ്ടർ ചെയ്താൽ മതി: കെ. രാജൻ

ff

കൽപ്പറ്റ: വയനാട് പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ അവരവർ താമസിച്ചിരുന്ന വീട് മാത്രം സറണ്ടർ ചെയ്താൽ മതിയെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുനരധിവാസ പദ്ധതിയുടെ സമ്മതപത്രത്തിൽ ആവശ്യപ്പെട്ടിരുന്നത് ദുരന്തബാധിതപ്രദേശത്ത് അനുഭവിച്ചുവന്നിരുന്ന ഭൂമിയും വീടുകളും സ്ഥാപനങ്ങളും മറ്റു ചമയങ്ങളും സറണ്ടർ ചെയ്യണം എന്നാണ്. ഇതിൽ മാറ്റം വരുത്തിയതായി മന്ത്രി വ്യക്തമാക്കി. സമ്മതപത്രത്തിലും അനുബന്ധ ഫോമുകളിലും വീട് മാത്രം സറണ്ടർ ചെയ്താൽ മതിയാവും. മുണ്ടക്കൈ, ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ചവരുടെ ഡെത്ത് സർട്ടിഫിക്കറ്റ് ഇന്നു മുതൽ അതത് പഞ്ചായത്തുകളിൽ നിന്ന് ലഭിക്കും. സൈക്കോളജിക്കൽ റിഹാബിലിറ്റേഷൻ പ്രത്യേക പരിഗണന നൽകേണ്ട വിഷയമായി പരിഗണിച്ച് ടാറ്റയുടെ സി.എസ്.ആർ പ്രകാരുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് നാല് കൗൺസിലേഴ്സും സർക്കാരിന്റെ നാല് കൗൺസിലേഴ്സും ഉൾപ്പെടെ 8 പേരും ഒരു സൈക്യാട്രി ഡോക്ടറും ഉൾപ്പെടെയുള്ള സേവനം തുടർന്നും ലഭിക്കുന്നതിന് ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ജില്ല കളക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം കെ.ദേവകി, സ്‌പെഷൽ ഡെപ്യൂട്ടി കളക്ടർ ജെ.ഒ അരുൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA