
തിരുവനന്തപുരം: ഹോളി ആഘോഷദിനമായ ഇന്ന് നിറങ്ങൾ കൊണ്ട് ആഘോഷം നടക്കുമ്പോൾ ആകാശത്തും ചന്ദ്രൻ ചുവപ്പണിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രഹണം ദൃശ്യമാകും. എന്നാൽ ഇന്ത്യയിൽ പകൽ സമയത്താണ് ഗ്രഹണം സംഭവിക്കുക എന്നതിനാൽ ദൃശ്യമാകില്ല.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ ചന്ദ്രന്റെ ഉപരിതലത്തിൽ നിഴൽ വീഴുമ്പോഴാണ് പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. വടക്കേ അമേരിക്കയിലെ ന്യൂയോർക്ക്, ലോസ് ആഞ്ചൽസ്, ചിക്കാഗോ, കാനഡ, മെക്സിക്കോ തെക്കേ അമേരിക്കയിലെ ബ്രസീൽ, അർജന്‍റീന, ചിലി, കൊളമ്പിയ, യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ , പോർച്ചുഗൽ, ഫ്രാൻസ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാന, നൈജീരിയ എന്നിവിടങ്ങളിലാണ് ഇത്തവണ പൂർണ ചന്ദ്രഗ്രഹണം കാണാനാകുക. ഏകദേശം 65 മിനിറ്റ് നീണ്ടുനിൽക്കുന്നതാണ് ഗ്രഹണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |