SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 PM IST

ഉരുൾദുരിത ബാധിതർക്ക് സ്മാർട്ട് കാർഡ്

cf

കൽപ്പറ്റ: മുണ്ടക്കൈ,​ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിത ഗുണഭോക്താക്കളെ തിരിച്ചറിയാനും സർക്കാർ നൽകുന്ന വിവിധ സഹായങ്ങൾ ട്രാക്ക് ചെയ്യാനുള്ള സ്മാർട്ട് കാർഡ് മന്ത്രി കെ. രാജൻ വിതരണം ചെയ്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഐ.ടി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കാർഡ് തയ്യാറാക്കിയത്. ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും സ്മാർട്ട് കാർഡ് സേവനം ലഭിക്കും. കാർഡ് ലഭിച്ചവർക്ക് ആശുപത്രികളിൽ വേഗത്തിൽ ചികിത്സ ഉറപ്പാക്കാൻ സാധിക്കും. സർക്കാർ നിർദ്ദേശിക്കുന്ന സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ മൂന്നു നിറങ്ങളിലാണ് കാർഡ് തയ്യാറാക്കിയത്. ചുവപ്പ് കാർഡ് നേരിട്ട് ദുരിതബാധിതരായവർക്കും ഓറഞ്ച് ഭാഗികമായി ദുരിതം നേരിട്ടവർക്കും പച്ച കാർഡ് ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA