SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

മാർഗദീപം സ്കോളർഷിപ്പ് ; അപേക്ഷാ തീയതി നീട്ടി

d

തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ 1മുതൽ 8ാംക്ലാസ് വരെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം,ക്രിസ്ത്യൻ,സിഖ്, ബുദ്ധ,ജൈന,പാഴ്‌സി വിദ്യാർത്ഥികൾക്കുള്ള മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷകൾ നാളെ വൈകിട്ട് 5വരെ സ്വീകരിക്കും.

കേരളത്തിൽ പഠിക്കുന്ന, സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. 1,500 രൂപയാണ് തുക. കുടുംബ വാർഷികവരുമാനം 2,50,000 രൂപയിൽ കവിയരുത്. 30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ പരിഗണിക്കും.

വെബ്‌സൈറ്റിൽ (https://margadeepam.kerala.gov.in) അപേക്ഷ ഫോം സ്ഥാപനമേധാവി ഡൗൺലോഡ് ചെയ്ത് ലഭ്യമാക്കണം. വിദ്യാർത്ഥികളിൽനിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്, ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40 ശതമാനവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങളിൽ (സ്‌പോർട്‌സ്/കല/ശാസ്ത്രം/ ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛൻ/അമ്മ/രണ്ടുപേരുമോ മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് എന്നിവ സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2300524, 0471-2302090, 0471-2300523.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA