SignIn
Kerala Kaumudi Online
Friday, 23 October 2026 9.49 AM IST

നോർക്ക-സൗദി റിക്രൂട്ട്മെന്റ്

d

തിരുവനന്തപുരം: സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള വനിത സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺ യൂണിറ്റ്,കാർഡിയാക് ഐ.സി.യു (പീഡിയാട്രിക്സ്),ഡയാലിസിസ്,എമർജൻസി റൂം,ജനറൽ നഴ്സിംഗ്, ഓങ്കോളജി,ഓപ്പറേഷൻ റൂം-റിക്കവറി,ഐ.സി.യു (ഇന്റൻസീവ് കെയർ യൂണിറ്റ്-അഡല്‍റ്റ്),എൻ.ഐ.സി.യു(ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്),ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒ.ആർ), പീഡിയാട്രിക് ജനറൽ,പി.ഐ.സി.യു(പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്)എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകളുള്ളത്. നഴ്സിംഗിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് 2വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ,ഡാറ്റാഫ്ലോ പരിശോധന എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

വിശദമായ CV, പ്രവൃത്തിപരിചയം,പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് മാർച്ച് 29നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അഭിമുഖം ഏപ്രിലിൽ എറണാകുളത്ത് നടക്കും. അപേക്ഷകർ മുൻപ് എസ്.എ.എം.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോർട്ടും ഉണ്ടാകണം. അഭിമുഖസമയത്ത് പാസ്സ്പോർട്ട് ഹാജരാക്കേണ്ടതാണ്. റിക്രൂട്ട്മെന്റിന് 30,000 രൂപയും ജി.എസ്.ടി യും ഫീസായി ഈടാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്,പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA