
തൃശൂർ: കലാലയങ്ങളിലും പൊതുസമൂഹത്തിലും വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ ' (ജീവിതം സുന്ദരമാണ്) എന്ന പേരിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ ' ജനജാഗ്രതാസദസ് ഒരുക്കുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ആയിരം കേന്ദ്രങ്ങളിലാകും ക്യാമ്പയിൻ. സംസ്ഥാനത്തെ 3500 എൻ.എസ്.എസ് യൂണിറ്റുകളിലെ മൂന്നരലക്ഷം സന്നദ്ധപ്രവർത്തകർ സ്വന്തം കലാലയങ്ങളുടെ പങ്കാളിത്തത്തിലാണ് സദസ് ഒരുക്കുക. ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല,സംവാദങ്ങൾ,പ്രതിജ്ഞ,മാരത്തോൺ,ബഹുജന റാലി തുടങ്ങിയവ സംഘടിപ്പിക്കും.
മാർച്ച് 17 മുതൽ 25 വരെയാണ് ഒന്നാം ഘട്ടം. സംസ്ഥാനതല ഉദ്ഘാടനം 17ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി ആർ.ബിന്ദു നിർവഹിക്കും. 'സ്‌നേഹാദരം' എന്ന പേരിൽ, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ആയിരം സാമൂഹിക പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ആദരിക്കും. ലഹരിമുക്തി നേടിയവരുടെ സംഗമവുമൊരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |