SignIn
Kerala Kaumudi Online
Friday, 23 October 2026 10.27 AM IST

കൂടൽമാണിക്യം ക്ഷേത്രത്തിലേയ്ക്ക് ജാതിനാശിനി യാത്ര

d

ശിവഗിരി : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേയ്ക്ക് ദേവസ്വം ബോർഡ് നിയമിച്ച ഈഴവ സമുദായക്കാരനായ കഴകം ജീവനക്കാരനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും, തൽസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്ത തന്ത്രിമാർ അയിത്താചരണത്തെ പുന:സ്ഥാപിക്കുകയാണെന്ന് ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പറഞ്ഞു.

ഇതിനെതിരെ സഭയുടെ ആഭിമുഖ്യത്തിൽ 17 ന് ഉച്ചക്ക് 3 മണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് ജാതി നാശിനി യാത്ര നടത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യാത്ര ഉദ്ഘാടനം ചെയ്യും. സ്വാമി അസംഗാനന്ദഗിരി , സ്വാമി അംബികാനന്ദ, സ്വാമി അദ്വൈതാനന്ദ തീർത്ഥ, സ്വാമി ദിവ്യാനന്ദഗിരി,സഭാരജിസ്ടാർ കെ.ടി. സുകുമാരൻ, ചീഫ് കോ - ഓർഡിനേറ്റർ സത്യൻ പന്തത്തല, പി.ആർ.ഒ ഡോ.ടി. സനൽകുമാർ, ജോ. രജിസ്ട്രാർ പുത്തൂർ ശോഭനൻ , കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് എന്നിവർ പങ്കെടുക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOODEL MANIKYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA