SignIn
Kerala Kaumudi Online
Saturday, 24 October 2026 10.50 AM IST

ഓണത്തിന് നാടൻ ബ്രാൻഡിൽ കാഷ്യു കോർപ്പറേഷൻ കശുഅണ്ടി

fd

കൊല്ലം: ഇത്തവണ ഓണത്തിന് കാഷ്യു കോർപ്പറേഷന്റെ നാടൻ കശുഅണ്ടിയും വിപണിയിൽ. വിദേശ കശുഅണ്ടിയേക്കാൾ രുചിയിലും വലിപ്പത്തിലും കേമനായ നാടൻ കശുഅണ്ടി പ്രത്യേക ബ്രാൻഡായാകും വിപണയിലെത്തുന്നത്. നേരത്തെയും കാഷ്യു കോർപ്പറേഷൻ നാടൻ തോട്ടണ്ടി വാങ്ങി സംസ്കരിച്ചിട്ടുണ്ടെങ്കിലും പ്രത്യേക ബ്രാൻഡായി ഇറക്കിയിരുന്നില്ല.

ഓണവിപണി ലക്ഷ്യമിട്ട് കാഷ്യു കോർപ്പറേഷൻ കശുഅണ്ടി ഫാക്ടറികൾ കേന്ദ്രീകരിച്ച് ജനങ്ങളിൽ നിന്ന് നേരിട്ട് നാടൻ തോട്ടണ്ടി സംഭരണം ആരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 110 രൂപ നൽകിയാണ് സംഭരിച്ചിരുന്നത്. എന്നാൽ ഇത്തവണ കിലോയ്ക്ക് 140 രൂപയാണ്. ഇതിന് പുറമേ കാഷ്യു ബോർഡ് നാടൻ തോട്ടണ്ടിക്കായി പ്രത്യേക ടെൻഡറും ക്ഷണിച്ചു.

കണ്ണൂർ,കാസർകോട് ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം തോട്ടണ്ടി ഉത്പാദിപ്പിക്കുന്നത്. കശുമാവ് പൂക്കുമ്പോൾ തന്നെ തമിഴ്നാട്ടിലെ കമ്പനികൾ കർഷകരുമായി ഇടപാട് ഉറപ്പിക്കും. നിലവിൽ കശുമാവ് കായ്ച്ചുകഴിഞ്ഞതിനാൽ തമിഴ്നാട് കമ്പനികളിലെ വലിയൊരു വിഭാഗം കർഷകരുമായി ഇടപാട് ഉറപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങൾക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് ടെൻഡർ. ഈ ഓണത്തിന് നാടൻ കശുഅണ്ടി വിപണി കീഴടക്കിയാൽ അടുത്തതവണ കശുമാവ് പൂക്കുമ്പോഴേ ടെൻഡർ ക്ഷണിക്കും.

തോട്ടണ്ടി തൂക്കത്തിലെ വ്യത്യാസം കിലോയിൽ

ഇന്ത്യ- 175 എണ്ണം
ഐവറികോസ്റ്റ്- 190
ഘാന- 190
ടാൻസാനിയ- 195

നാടൻ തോട്ടണ്ടിയുടെ സംഭരണം കശുഅണ്ടി ഫാക്ടറികൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. കാഷ്യു ബോർഡ് പ്രത്യേക ടെൻഡറും വിളിച്ചിട്ടുണ്ട്.

-എസ്. ജയമോഹൻ,ചെയർമാൻ

കാഷ്യു കോർപ്പറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA