SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

കെ.എസ്.യു നേതാവിനെ കെ.എസ്.യുക്കാർ മർദ്ദിച്ചതായി പരാതി

g

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് യോഗത്തിൽ പങ്കെടുത്ത മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസിനെ എറണാകുളം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ, വൈസ് പ്രസിഡന്റ് അമർ മിഷാൽ പല്ലച്ചി, ജനറൽ സെക്രട്ടറിമാരായ കെവിൻ കെ. പൗലോസ്, സഫ്‌വാൻ, എറണാകുളം അസംബ്ളി കമ്മിറ്രി പ്രസിഡന്റ് അമൽ ടോമി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റിന് നിയാസ് കത്തയച്ചു.

മഹാരാജാസിലെ പൂർവ വിദ്യാർത്ഥിയായ നിയാസ് കോളേജിലെ കെ.എസ്.യു യൂണിറ്ര് മുൻ സെക്രട്ടറിയുമാണ്. കെ.എസ്.യു യൂണിറ്ര് ഭാരവാഹികൾ ആവശ്യപ്പെട്ടത് പ്രകാരമാണ് മാർച്ച് 15ന് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. യൂണിറ്ര് പ്രസിഡന്റായി ജില്ലാ പ്രസിഡന്റും എറണാകുളം അസംബ്ലി പ്രസിഡന്റും നിർദ്ദേശിച്ച വിദ്യാർത്ഥിക്ക് പകരം മറ്രൊരു കെ.എസ്.യു പ്രവർത്തകനെയാണ് യോഗം തീരുമാനിച്ചത്. അതിനെ താൻ പിന്തുണച്ചതാണ് മർദ്ദനത്തിനു കാരണമെന്ന് മുഹമ്മദ് നിയാസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA