SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

റിക്രൂട്ടിംഗ് ഏജൻസികളുടെ കബളിപ്പിക്കൽ തടയാൻ നിയമ നിർമ്മാണം

d

തിരുവനന്തപുരം: പഠനാർത്ഥം വിദ്യാർത്ഥികളെ വിദേശത്തെത്തിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പുകൾ തടയാൻ നിയമനിർമാണം പരിഗണനയിലെന്ന് മന്ത്രി ആർ.ബിന്ദു. വ്യാജ അവകാശങ്ങളുന്നയിക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ നടപടിയെടുക്കും.

രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ബിൽ സഭ അംഗീകരിക്കുന്നതോടെ ഏജൻസികളെ നിയന്ത്രിക്കാനാകും.
ഏജൻസികളുടെ വ്യാജ അവകാശവാദങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കും.വിദ്യാർത്ഥി കുടിയേറ്റം,​ കൺസൾട്ടൻസി സ്ഥാപനങ്ങൾ എന്നിവയുടെ വിവരശേഖരണം നടത്തും. ഫീസുകളുടെ ഉത്തരവാദിത്വം ഏജൻസികളേറ്റെടുക്കണമെന്ന നിലയിൽ മാർഗരേഖ ആലോചിക്കുന്നുണ്ട്.

ധാരണാപത്രം

ഒപ്പു വച്ചു
അന്താരാഷ്ട്ര നിലവാരം ആർജ്ജിക്കുന്നതിനായി കേരള സർവകലാശാല 14 വിദേശരാജ്യങ്ങളുമായി ചേർന്ന് 22 ധാരണാപത്രം ഒപ്പുവച്ചു.. ഇതിലൂടെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിദേശസർവകലാശാലകളിലെ ഗവേഷണ / പഠന പ്രോഗ്രാമുകളിൽ പങ്കെടുക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷകരുമായി സംവദിക്കാനും അവസരം ലഭിക്കും.

ന്യൂനപക്ഷ വിദ്യാർത്ഥി

ഫെലോഷിപ്പ്

യുജിസി -സി.എസ്‌.ഐ.ആർ -നെറ്റ് പരീക്ഷകൾക്കായി 2023-24ൽ 1500 ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. 2024-25ൽ 550 പേർക്ക് പരിശീലനം നൽകി. കേന്ദ്രത്തിന്റെ മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയത് ന്യൂനപക്ഷവിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനായി റെഗുലർ,ഫുൾടൈം റിസർച്ച് ചെയ്യുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പിന് പദ്ധതിയാരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA