
തിരുവനന്തപുരം: പത്താംക്ലാസിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ഒമ്പതാംക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. നിയമസഭയിലെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി, ധനമന്ത്രി കെ.എൻ ബാലഗോപാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ ജയപ്രകാശ്, എസ്. എസ്.കെ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടർ സുപ്രിയ എ.ആർ, കെ. ബി.പി.എസ് എം.ഡി സുനിൽചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണം എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ പത്താംക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമാണ് പൂർത്തിയായത്. ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം അടുത്തവർഷം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |