
തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന ആദ്യ കോർ കമ്മിറ്റിയോഗം ഇന്ന് ചേരും. യോഗത്തിൽ സംസ്ഥാനത്തെ മറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, ജില്ലാ,നിയോജകമണ്ഡലം ഭാരവാഹികളെ നിശ്ചയിക്കൽ, തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചയായേക്കും.മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെതിരെ ഉണ്ടായ പോസ്റ്റർ പ്രചരണം ബി.ജെ.പി.യിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. മുൻ സംസ്ഥാനപ്രസിഡന്റ് എന്ന നിലയിൽ കെ.സുരേന്ദ്രനും കോർ കമ്മിറ്റിയിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |