
തിരുവനന്തപുരം: ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്‌കോൾ കേരള സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ഏപ്രിൽ ഏഴ് മുതൽ 10 വരെ പട്ടം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ക്രിയേറ്റീവ് ഡ്രാമ, സർഗാത്മക നിർമ്മാണകല, നാടൻകളികൾ, ലഹരിവിരുദ്ധ ബോധവത്കരണം, മാനസികാരോഗ്യം, സൈബർ സെക്യൂരിറ്റി, കരിയർ ഗൈഡൻസ് ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ക്യാമ്പ് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ. www.scolekerala.org വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 0471 - 2348581, 2342271.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |