
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാൻ വൈസ്ചാൻസലർക്കുള്ള പ്രത്യേക അധികാരം ഉപയോഗിക്കുന്നതിനെക്കുറിച്ച് വി.സി ഡോ. കെ.ശിവപ്രസാദ് നിയമോപദേശം തേടി. പ്രത്യേക അധികാരമുപയോഗിക്കുന്നില്ലെങ്കിൽ സിൻഡിക്കേറ്റ് വീണ്ടും വിളിക്കാൻ നടപടിയെടുക്കണമെന്നും ഇതിൽ ഉചിതമായത് വി.സിക്ക് തീരുമാനിക്കാമെന്നുമാണ് ഗവർണറുടെ നിർദ്ദേശം. സർവകലാശാലയുടെ ഭരണ സ്തംഭനം ഒഴിവാക്കാൻ ബഡ്ജറ്റ് പാസാക്കേണ്ടതുണ്ട്.തുടർച്ചയായി രണ്ടു തവണ ക്വാറം തികയാതെ സിൻഡിക്കേറ്റ് ചേരാനാവാത്തതു കാരണമാണ് സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാനാവാതത്തത്. ബഡ്ജറ്റ് പാസാക്കിയില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തെ ദൈനംദിന പ്രവർത്തനങ്ങൾ മുടക്കുന്ന സാഹചര്യവുമുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |