SignIn
Kerala Kaumudi Online
Thursday, 22 October 2026 9.18 PM IST

സാങ്കേതിക സർവകലാശാല: നിയമന നടപടിക്ക് സ്റ്റേ

untvy

കൊച്ചി: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ നിയമനങ്ങൾ നടത്താനായി താത്കാലിക വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. എതിർകക്ഷികൾക്ക് നോട്ടീസയച്ച ജസ്റ്റിസ് ടി.ആർ. രവി, വിശദവാദത്തിനായി ഹർജി മേയ് 21ലേക്ക് മാറ്റി. വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് അംഗം ഐ.ബി. സതീഷ് എം.എൽ.എ നൽകിയ ഹർജിയിലാണ് ഇടക്കാല സ്റ്റേ. രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും കാലാവധി നീട്ടിനൽകാനുള്ള സിൻഡിക്കേറ്റിന്റെയും സർക്കാരിന്റെയും നിർദ്ദേശം തള്ളിയാണ് പുതിയ നിയമനത്തിന് വൈസ് ചാൻസലർ ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA