SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

പ്രീ പ്രൈമറി ഓണറേറിയം വർദ്ധന: ഉത്തരവിന് സ്റ്റേ

high

കൊച്ചി: സർക്കാർ സ്‌കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. സർക്കാരിന്റെ അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. അപ്പീലിൽ ജൂൺ 23ന് വിശദമായ വാദം കേൾക്കും. ഓണറേറിയം തുക സർക്കാർ ഭരണതലത്തിൽ തീരുമാനിക്കേണ്ടതാണെന്നും, വർദ്ധിപ്പിക്കണമെന്നു പറയാൻ കോടതിക്ക് അധികാരമില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA