SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

ഷഹബാസ് വധം: ജാമ്യാപേക്ഷയിൽ വിധി 11 ന്

esss

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 11ലേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി വി.എസ് ബിന്ദുകുമാരിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ മൂന്നിന് പരിഗണിച്ച കേസ് വിധി പറയാൻ ഇന്നലത്തേക്ക് മാറ്റിയിരുന്നു. അവധിക്കാലം ആയതിനാൽ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണമെന്നുമായിരുന്നു പ്രധാ വാദം. എന്നാൽ കുട്ടികൾ എന്ന ആനുകൂല്യം കസ്റ്റഡിയിലുള്ളവർക്ക് നൽകരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA