SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

വിദ്യാർത്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കൽ ലക്ഷ്യം: മന്ത്രി

vo

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി. പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നാല് കിലോ വീതം അരി നൽകും. ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ എൻ.എ.ബി.എൽ അംഗീകൃത ലാബുകളിൽ പരിശോധനാ സംവിധാനം നടപ്പാക്കി. 9,666 സ്‌കൂളുകളിൽ അടുക്കളത്തോട്ടങ്ങൾ ഒരുക്കിയെന്നും മന്ത്രി അറിയിച്ചു. അധിക പിന്തുണാക്ലാസുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കേന്ദ്രാനുമതി ലഭിച്ചാൽ ഉച്ചഭക്ഷണത്തിനായി കേരളത്തിലെ കർഷകരിൽനിന്ന് ശേഖരിക്കുന്ന ചുവന്ന അരി നൽകാനാവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി.കെ.രാജു അദ്ധ്യക്ഷനായി. വി.കെ പ്രശാന്ത് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ അഡി. ഡയറക്ടർ ആർ.എസ്. ഷിബു, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സപ്ലൈകോ റീജിയണൽ മാനേജർ എ.സജാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു, പി.ടി.എ പ്രസിഡന്റ് അജിത് കുമാർ, മദർ പി.ടി.എ വി.വിജി, പ്രിൻസിപ്പൽ കെ.ലൈലാസ്, എസ്.എം.സി ചെയർപേഴ്സൺ സജയ് നാരായണൻ, ഹെഡ്മിസ്ട്രസ് ലിൻഡാ മാത്യു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA