
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടപ്പാക്കിയ വികസന
പ്രവർത്തനങ്ങളടക്കം ചൂണ്ടിക്കാട്ടി ലഘുലേഖ പുറത്തിറക്കി. കഴിഞ്ഞ 9 വർഷത്തെ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് 'നവകേരളത്തിന്റെ വിജയമുദ്രകൾ' എന്ന പേരിലാണിത്. കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം, വ്യവസായ സൗഹൃദ കേരളം, സംരംഭക രംഗത്തെ കുതിച്ചുചാട്ടം, ദാരിദ്ര്യ രഹിത കേരളം, മാലിന്യമുക്ത കേരളം തുടങ്ങി നേട്ടങ്ങളുടെ വലിയ നിര ലഘുലേഖയിൽ അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളുടെ 66%വും നടക്കുന്നത് കേരളത്തിലാണെന്നത് പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016 മേയ് മുതൽ 1,61,361 നിയമന ശുപാർശകളും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 1,14,701 നിയമന ശുപാർശകളും നൽകി. 30,000ത്തോളം തസ്തിക സൃഷ്ടിച്ചു. ഇക്കൊല്ലം ഇതുവരെ 8,297 നിയമന ശുപാർശകളും നൽകിയിട്ടുണ്ട്.
നോർക്ക വഴി നാലായിരത്തോളം റിക്രൂട്ട്മെന്റുകൾ നടത്തി. 2,378 യുവ പ്രൊഫഷണലുകൾക്ക് വിദേശ ജോലിക്കുള്ള വഴിതുറന്നു. സമഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി. 8 വർഷത്തിനിടയിൽ 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തു. ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടെ ശാസ്ത്ര സാങ്കേതിക രംഗത്തു കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. സർക്കാരുമായി ബന്ധപ്പെട്ട ഇ സേവനങ്ങൾ എല്ലാവരിലും എത്തിച്ചെന്നും ലഘുലേഖയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |