SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

നാടിനെ വിഭജിക്കുന്ന ശക്തികളെ ചെറുത്ത് മുന്നേറാം:പിണറായി

h

തിരുവനന്തപുരം: നാടിനെ വിഭജിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് നവകേരളത്തിനായി ഒരുമിച്ചു മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 'നവകേരളം പുതുവഴികൾ' എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കുറിച്ചത്.

പോസ്റ്റിന്റെ പ്രസക്ത ഭാഗം: സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാസർകോട് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് നടക്കുകയാണ്. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരും. വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും ഒൻപതു വർഷങ്ങളുടെ പൂർത്തീകരണമാണിത്.
ഏപ്രിൽ 21 മുതൽ മേയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷം. എല്ലാ ജില്ലകളിലും ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് സമാപനം.
വർഗീയ ശക്തികളും അവർക്കു പിന്തുണ നൽകുന്ന കുത്തക മുതലാളിത്തവും മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളോരോന്നും തകർക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ കേരളമുയർത്തുന്ന ജനകീയ ജനാധിപത്യ ബദലിന്റെ ആഘോഷം കൂടിയായി സർക്കാരിന്റെ വാർഷികഘോഷം മാറുകയാണ്.
സാമ്പത്തിക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേയ്ക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യമാണ് എൽ .ഡി. എഫ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്.

നാടിനെ വിഭജിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് നവകേരളത്തിനായി നമുക്ക് ഒരുമിച്ചു മുന്നേറാം. ഈ നാലാം വാർഷികം ഒരുമിച്ച് ആഘോഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA