SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ സ്റ്റേഷൻ മാസ്റ്റർ കുടുങ്ങി 

h

കാസർകോട്: മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ നീലേശ്വരം റെയിൽവെ സ്റ്റേഷൻ മാസ്റ്റർക്കെതിരെ കേസെടുത്തു. രാജസ്ഥാൻ സ്വദേശിയായ ഘനശ്യാം മഹേശ്വർ (36)ക്കെതിരെയാണ് ആർ.പി.എഫ് കേസെടുത്തത്.

ശനിയാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. അമിതമായി മദ്യപിച്ചത് കാരണം നേരെ നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു സ്റ്റേഷൻ മാസ്റ്റർ.

വിവരമറിഞ്ഞെത്തിയ റെയിൽവെ പൊലീസ്, നീലേശ്വരം പൊലീസിന്റെ സഹായത്തോടെ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചു. തുടർന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തസാമ്പിൾ എടുത്തശേഷം ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെ വിട്ടയച്ചു. രക്തപരിശോധനയിലും മദ്യപിച്ചിരുന്നതായി വ്യക്തമായതായി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAHARI CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA