SignIn
Kerala Kaumudi Online
Sunday, 31 May 2026 11.03 AM IST

അടുത്ത മാസം 3200രൂപ ക്ഷേമ പെൻഷൻ

e

തിരുവനന്തപുരം: അടുത്തമാസം ഒരു മാസത്തെ കുടിശിക ഉൾപ്പെടെ ക്ഷേമപെൻഷൻ 3200രൂപ ലഭിക്കും. മൂന്ന് മാസത്തെ പെൻഷനാണ് കുടിശികയുള്ളത്. മേയ് പകുതിയോടെ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 62 ലക്ഷം പേർക്കാണ് ക്ഷേമപെൻഷൻ നൽകുന്നത്. 812കോടി രൂപയാണ് ഒരു മാസത്തെ പെൻഷൻ വിതരണത്തിന് വേണ്ടത്. കുടിശികയുൾപ്പെടെ നൽകാൻ അടുത്ത മാസം 1800കോടിരൂപ വേണ്ടിവരുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഏപ്രിലിൽ വിഷുവിനും ഈസ്റ്ററിനും മുമ്പായി ഒരുമാസത്തെ കുടിശിക വിതരണം ചെയ്യാനാണ് സർക്കാർ ആലോചിച്ചിരുന്നത്. മാർച്ച്, ഏപ്രിൽ മാസത്തെ അധികച്ചെലവും കേന്ദ്രത്തിൽ നിന്നുള്ള വായ്പാനുമതി വൈകിയതും ഇതിന് പ്രതിസന്ധിയായി. 4000 കോടിയുടെ താത്കാലിക വായ്പാനുമതി ലഭിച്ച സാഹചര്യത്തിലാണ് ഒരുമാസത്തെ കുടിശിക വിതരണം ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA