SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം ഇന്ന്

d

കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 33-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30ന് എറണാകുളം മറൈൻഡ്രൈവിൽ ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ. എം. അനിൽകുമാർ, കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ, ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ എന്നിവർ സംസാരിക്കും. ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ റിപ്പോർട്ടും ട്രഷറർ കെ. സദാശിവൻ നായർ കണക്കും അവതരിപ്പിക്കും. വൈകിട്ട് 5.30നണ് ഭാരവാഹി തിരഞ്ഞെടുപ്പ്. നാളെ രാവിലെ 9ന് പ്രതിനിധി സമ്മേളനം. 3ന് ട്രേഡ് യൂണിയൻ സൃഹൃദ്‌സമ്മേളനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 1.30ന് വനിതാ സമ്മേളനം. വൈകിട്ട് 4ന് രാജേന്ദ്ര മൈതാനത്ത് പ്രകടനം ആരംഭിക്കും. 5ന് മറൈൻ ഡ്രൈവിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSSPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA