SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

എ.ഐ, സൈബർസെക്യൂരിറ്റി സ്‌കില്ലുകൾക്ക് പ്രസക്തിയേറും

d

ഡോ.ടി.പി. സേതുമാധവൻ


കോഴ്‌സെറയുടെ വാർഷിക ജോബ് സ്‌കിൽസ് 2025 റിപ്പോർട്ടിൽ പുത്തൻ സ്‌കില്ലുകളെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. ലീഡർഷിപ്, സൈബർ സെക്യൂരിറ്റി, എ.ഐ, ഡാറ്റ സയൻസ് സ്‌കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്. വികസ്വര, വികസിത രാജ്യങ്ങളിലും സ്‌കിൽ ആവശ്യകതയിൽ വ്യത്യാസങ്ങളുണ്ട്. ജോബ്‌സ്‌കിൽസ് റിപ്പോർട്ട് 100 രാജ്യങ്ങളിൽ നിന്നുള്ള 5 ദശലക്ഷം പഠിതാക്കളിൽ നിന്നാണ് ഡാറ്റ ശേഖരിച്ചത്. 80 ശതമാനം തൊഴിൽ ദാതാക്കൾക്കും മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ ലഭിക്കുക എന്നത് ശ്രമകരമാണെന്നു സമ്മതിക്കുന്നു. പ്രായോഗിക, തൊഴിലധിഷ്ഠിത സ്‌കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്.

ലീഡർഷിപ് സ്കിൽ

ലീഡർഷിപ് സ്‌കില്ലുകളിൽ ടീം ബിൽഡിംഗ്, ടീം മാനേജ്‌മെന്റ് എന്നിവ പ്രാധാന്യമർഹിക്കുന്നു. പീപ്പിൾ മാനേജ്മെന്റ്, നെഗോഷിയേഷൻ, ഇൻഫ്ലുവൻസിംഗ്, തൊഴിലാളി ബന്ധങ്ങൾ, പീപ്പിൾ ഡെവലപ്‌മെന്റ് എന്നിവ ഉൾപ്പെടുന്നതാണ് ലീഡർഷിപ് സ്‌കില്ലുകൾ.

എ.ഐ അധിഷ്ഠിത സ്‌കിൽ

സാങ്കേതിക മേഖലയിൽ എ.ഐയ്ക്ക് പ്രാധാന്യമേറിവരികയാണ്. റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, ബേഷ്യൻ നെറ്റ്‌വർക്ക്, പ്രോബ്ലം സോൾവിംഗ്,ബിഗ് ഡാറ്റ,ഡീപ് ലേണിംഗ് എന്നിവ അതിവേഗം ആവശ്യമായി വരുന്ന എ.ഐ സ്‌കില്ലുകളാണ്. എല്ലാവർക്കുമുള്ള ജനറേറ്റീവ് എ.ഐ, പ്രോംപ്റ്റ് എൻജിനിയറിംഗ് ഫോർ ചാറ്റ് ജിപിടി, ലാർജ് ലാംഗ്വേജ് മോഡൽസ് എന്നിവയും എ.ഐ സ്‌കില്ലുകളിൽപ്പെടുന്നു.

സൈബർ സെക്യൂരിറ്റി

സിസ്റ്റം സെക്യൂരിറ്റി,ലിനക്‌സ്,സിസ്റ്റംസ് ഡിസൈൻ,റിയാക്ട്, കമ്പ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് മാനേജ്‌മെന്റ്, സൈബർ ആക്രമണം, സെക്യൂരിറ്റി സോഫ്റ്റ്‌വെയർ സെക്യൂരിറ്റി സ്ട്രാറ്റജി എന്നിവ പ്രധാനപ്പെട്ട സാങ്കേതിക സ്‌കില്ലുകളാണ്.

ഡാറ്റ സയൻസ്

മാർക്കറ്റിംഗ്, പരസ്യം,വ്യവസായം, ഉപഭോക്തൃ മേഖലയിൽ ഉല്പാദനവർധനവിനും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും ഡാറ്റ സയൻസ് ഏറെ ഉപകരിക്കും. ഡാറ്റ വിഷ്വലൈസേഷനാണ് ഡിജിറ്റൽ സ്‌കില്ലുകളിൽ ആവശ്യക്കാരേയുള്ളത്. വെബ് ഡെവലപ്‌മെന്റ്, കമ്പ്യൂട്ടിംഗ്,ക്‌ളൗഡ് കമ്പ്യൂട്ടിംഗ് സ്‌കില്ലുകൾ എന്നിവയ്ക്ക് സാങ്കേതിക തൊഴിൽ മേഖലയിൽ അവസരങ്ങളേറെയാണ്. ഇ-കോമേഴ്‌സ്, മീഡിയ സ്ട്രാറ്റജി & പ്ലാനിംഗ്,സിസ്റ്റം സെക്യൂരിറ്റി,സെർച്ച് എൻജിൻ ഒപ്രിമൈസേഷൻ,ഉപഭോക്തൃ വിജയം,പവർ ബി 1( Surface ഡാറ്റ), ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ,ഓഡിറ്റ്,മാർക്കറ്റിംഗ് മാനേജ്മന്റ് എന്നിവ മുൻനിര സ്‌കില്ലുകളാണ്.

ഉദ്യോഗാർത്ഥികളിൽ 11ശതമാനം പേർക്ക് മാത്രമേ ഡാറ്റ വിഷ്വലൈസേഷനിൽ നൈപുണ്യമുള്ളൂ എന്നതാണ് മേഖല നേരിടുന്ന വലിയ പ്രതിസന്ധി.

ബിരുദധാരികൾക്കും തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും യഥാക്രമം അനുയോജ്യമായ റിസ്‌കില്ലിംഗ്,ആപ്‌സ്‌കില്ലിംഗ് പ്രോഗ്രാമുകൾ ആവശ്യമാണ്. ഇതിനായി ഓൺജോബ് സ്‌കില്ലുകൾ,സർട്ടിഫിക്കേഷനുകൾ,ആഡ് ഓൺ കോഴ്‌സുകൾ എന്നിവ നിലവിലുണ്ട്. താല്പര്യം,അഭിരുചി,പ്രസക്തി എന്നിവ വിലയിരുത്തി ഇത്തരം കോഴ്‌സുകൾ തിരഞ്ഞെടുക്കാം. നിരവധി ഓൺലൈൻ ടെക്‌നോളജി പ്ലാറ്റുഫോമുകളും നിലവിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA